ആനവണ്ടിയും പാണ്ടിലോറിയും
Wednesday, 1 February 2017
Budget 2017
*💼Union Budget- 2017| Mobi Newswire💼*
*💼0⃣1⃣ഒന്നരമണിക്കൂര്‍ ജെയ്റ്റ്‌ലി ഷോ; പ്രധാന പ്രഖ്യാപനങ്ങള്‍*
◼ഒന്നരമണിക്കൂർ നീണ്ട കേന്ദ്രബജറ്റ് അവതരണത്തിൽ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഇവയാണ്. പ്രതിപക്ഷ ബഹളങ്ങൾക്കിടയിൽ ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് സഭയുടെ മേശപ്പുറത്ത് വച്ചു. റയിൽവേ ബജറ്റ് കൂടി ഉൾക്കൊള്ളിച്ച് ഒന്നരമണിക്കൂർ കൊണ്ട് ബജറ്റ് അവതരണം തീർക്കാനയത് ധനമന്ത്രിയുടെ നേട്ടമാണ്. ആദായനികുതി സ്ലാബുകളില്‍ മാറ്റം വരുത്തിയതാണ് ഏറെ എടുത്തുപറയേണ്ടത്.
*💼0⃣2⃣രാഷ്ട്രീയ പാര്‍ട്ടികളുടെ പണപ്പിരിവിന് നിയന്ത്രണം; പണമായി ഇനി 2000 രൂപ വരെ മാത്രമേ വാങ്ങാനാകൂ*
◼രാഷ്ട്രീയ പാര്‍ട്ടികളുടെ പണപ്പിരിവിന് ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കടിഞ്ഞാണിട്ടു. ഇനി മുതല്‍ പണമായി പരമാവധി 2000 രൂപ മാത്രമേ വാങ്ങാനാകൂ. രണ്ടായിരത്തില്‍ കൂടുതല്‍ സംഭാവനയായി വാങ്ങണമെങ്കില്‍ അത് ചെക്കായോ, ഡിജിറ്റല്‍ ഇടപാടിലൂടെയോ മാത്രമേ നടത്താകൂ എന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്ലി നിര്‍ദേശിച്ചു.
*💼0⃣3⃣രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട്: സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കുന്നു; രാഹുല്‍ ഗാന്ധി*
◼രാഷ്ട്രീയ പാര്‍ട്ടികളുടെ പണപ്പിരിവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കേന്ദ്രബജറ്റ് നിര്‍ദേശത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ശേഖരണം സുതാര്യമാക്കാനും, ശുദ്ധീകരിക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയുമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
*💼0⃣4⃣മൂന്ന് ലക്ഷത്തിന് മുകളില്‍ കറന്‍സി ഇടപാടുകള്‍ അനുവദിക്കില്ല*
◼മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ ഇനി മുതല്‍ അനുവദിക്കില്ല.
▪ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ എസ്‌ഐടി മൂന്ന് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്തതെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി.
*💼0⃣5⃣കേരളത്തെ നിരാശപ്പെടുത്തി മോദി സർക്കാർ*
◼കേന്ദ്ര ബജറ്റിൽ കേരളത്തിന് വീണ്ടും നിരാശ. നോട്ടുനിരോധനത്തിന്റെ ക്ഷീണത്തിൽനിന്ന് കരകയറുന്നതിനുള്ള പദ്ധതികൾ സംസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും കേന്ദ്രത്തിൽനിന്ന് ഒന്നും ലഭിച്ചില്ല.
▪നോട്ടു നിരോധനം സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ രൂക്ഷമായി ബാധിച്ച സാഹചര്യത്തിൽ കൂടുതൽ കേന്ദ്രപദ്ധതികളും സഹായവും ഉണ്ടാകണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നോട്ടുനിരോധനത്തിലൂടെ രാജ്യത്തുണ്ടായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ നോട്ടുനിരോധനം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയെന്ന ഒഴുക്കൻ മറുപടി മാത്രമാണ് ധനമന്ത്രിയിൽനിന്ന് ഉണ്ടായത്.
*💼0⃣6⃣കേരളത്തിനു എയിംസില്ല*
◼കേരളത്തിന് ഇത്തവണയും എയിംസ്(All India Institute Of Medical Science) ഇല്ല. ജാർഖണ്ഡിനും ഗുജറാത്തിനും എയിംസ് അനുവദിച്ചെങ്കിലും കേരളത്തിന്റെ പേര് ബജറ്റിൽ പരാമർശിച്ചില്ല. എയിംസിനായി കോഴിക്കോട് സ്ഥലം കണ്ടെത്തിയെങ്കിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കാത്തതോടെ സാധ്യതകൾ മങ്ങുകയാണ്. ഉചിതമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിന് എയിംസ് അനുവദിക്കുമെന്നായിരുന്നു കേന്ദ്ര വാഗ്ദാനം.
*💼0⃣7⃣മൊബൈൽ ഫോണിനും സിഗരറ്റിനും വില കൂടും; പ്രകൃതിവാതകത്തിനു വില കുറയും*
*🔴വില കൂടുന്നവ;* സിഗാർ, സിഗരറ്റ്, എൽഇഡി, ബൾബ്, മൊബൈൽ ഫോൺ, ഇറക്കുമതി ചെയ്ത സംസ്കരിച്ച കശുവണ്ടി, അലൂമിനിയം ഉൽപ്പന്നങ്ങള്‍, പാൻ മസാല, ഒപ്റ്റിക്കൽ ഫൈബർ നിർമാണത്തിനുള്ള പോളിമർ കോട്ടഡ് എംഎസ് ടേപ്പുകൾ, വെള്ളി നാണയങ്ങൾ.
*🔵വില കുറയുന്നവ:* സോളർ സെല്ലുകൾ, പ്രകൃതിവാതകം, ബയോഗ്യാസ് ഉപകരണങ്ങൾ, വാട്ടർ ഫിൽറ്റർ, ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്കിങ്, കാറ്റുപയോഗിച്ചുള്ള ജനറേറ്റർ, പിഒഎസ് മെഷീൻ, ഫിംഗർ പ്രിന്റ് റീഡേഴ്സ്, പ്രതിരോധ സേനാംഗങ്ങളുടെ ലൈഫ് ഗ്രൂപ്പ് ഇൻഷുറൻസിന്റെ സേവനനികുതി.
*💼0⃣8⃣ബജറ്റിൽ സന്തോഷിച്ച് ഓഹരിവിപണികൾ*
◼ബജറ്റിനെ ആഘോഷമാക്കി ഓഹരി വിപണികൾ. സെൻസെക്സ് 500 പോയിന്റും നിഫ്റ്റി 160 പോയിന്റും ഉയർന്നു. ബജറ്റ് അവതരണം തുടങ്ങിയ മണിക്കൂറുകളിൽ നിശ്ചലമായി നിന്ന ഓഹരി വിപണികൾ ബജറ്റിന്റെ അവസാന നിമിഷങ്ങളിൽ കുതിച്ചുയർന്നു. സെൻസെക്സ് 28100 പോയിന്റ് കടന്നു മുന്നേറി. നിഫ്റ്റി 8700 കടന്നു.
▪റിയൽ എസ്റ്റേറ്റ്, ബാങ്കിങ്, ഇൻഫ്രാ ഓഹരികളാണ് കുതിപ്പിനു പിന്നിൽ. നാണ്യ വിപണിയിൽ ഡോളറിന് എതിരെ രൂപയും ഇന്ന് 30 പൈസയുടെ നേട്ടമുണ്ടാക്കി. ആഗോള ഓഹരികളിലെ ഉണർവും ഇന്ത്യൻ വിപണികൾക്ക് അനുകൂലമായി.
*💼2017 കേന്ദ്ര പൊതുബഡ്ജറ്റ് ഒറ്റനോട്ടത്തിൽ💼*
● തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി കോടിരൂപ.
● റെയിൽവേക്ക്- 1,31,000 ലക്ഷം കോടി രൂപ.
● ക്ഷീരമേഖലയ്ക്ക് 8,000 കോടി രൂപ.
● അടിസ്ഥാന സൗകര്യവികസനത്തിന് 3,96,000 കോടി രൂപ.
● 35,000 കിലോമീറ്റർ പുതിയ റെയിൽവേപ്പാത നിർമ്മിക്കും.
● പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് 52,393 കോടി രൂപ.
● പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് 19,000 കോടി രൂപ.
● കാർഷിക വായ്പ പദ്ധതിക്ക് 10 ലക്ഷം കോടി രൂപ.
● മഹിളാ ശാക്തീകരണ പദ്ധതികൾക്ക് -500 കോടി രൂപ.
● ദേശീയ പാതകൾക്ക് 64,000 കോടി രൂപ.
● ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ഹൈസ്പീഡ് ഇൻറ്റർനെറ്റ് സൗകര്യം ഏർപ്പെടുത്തും.
● സ്ത്രീ-ശിശു ശാക്തീകരണ പദ്ധതികൾക്ക് 1,84,630 കോടി രൂപ.
● റയിൽവേ യാത്രക്കാരുടെ സുരക്ഷക്ക് 1ലക്ഷം കോടി.
● ബാങ്കുകളുടെ മൂലധനം വർദ്ധിപ്പിക്കാൻ 10,000 കോടി.
● ഗതാഗത മേഖലയ്ക്ക് 2.41 ലക്ഷം കോടി രൂപ.
● രാജ്യത്തെ പ്രതിരോധ മേഖലയ്ക്ക് 2,74,114 ലക്ഷം കോടി രൂപ.
● ചെറുകിട ജലസേജന പദ്ധതികൾക്ക് - 5,000 കോടി.
● പ്രധാനമന്ത്രി മുദ്രയോജനക്ക് 2.44. ലക്ഷം കോടി രൂപ.
● വരൾച്ച നേരിടാൻ 5 ലക്ഷം കുളങ്ങൾ നിർമ്മിക്കും.
● ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും 2018 കൂടി വൈദ്യുതി എത്തിക്കും.
● വിപണന അധിഷ്ഠിത തൊഴിൽപദ്ധതിക്ക് 4000 കോടി രൂപ.
● 500 റെയിൽവേ സ്റ്റേഷനുകളിൽ എക്സലേറ്റർ സൗകര്യം ഏർപ്പെടുത്തും.
● ഭാരത് നെറ്റ് പദ്ധതിക്ക് 10,000 കോടി രൂപ.
● മുതിർന്ന പൗരൻമാർക്ക് ആധാറിനെ അടിസ്ഥാനമാക്കിയുളള ഹെൽത്ത് കാർഡ് നൽകും.
● രണ്ടരലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വരുമാനമുളളവർക്ക് ആദായനികുതി-10% ത്തിൽ നിന്ന് 5 % മായി കുറച്ചു.
➖➖➖➖➖➖➖➖➖➖
*🚩നിങ്ങളുടെ ഭൂമിയിൽ ലാഭകരമായ ഒരു റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് എങ്ങനെ നിർമ്മിക്കാം?*
നമ്മുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൽ വിജയകരമായ ഒരു പ്രൊജക്റ്റ് പണിതുയർത്തുകയെന്നത് വളരെ പ്രയാസകരമായ ഒരു ദൗത്യമാണ്. വലിയ മൂലധനവും വർഷങ്ങളോളം നീണ്ട സമയവും മാത്രമല്ല അതിനിടക്ക് വന്നേക്കാവുന്ന സാമ്പത്തിക മാന്ദ്യമടക്കമുള്ള വെല്ലുവിളികൾ നമ്മൾ നേരിടേണ്ടിവരും. ഇതിനൊക്കെ പുറമേയാണ് മറ്റു സംരംഭങ്ങളിൽ നിന്നുള്ള മത്സരത്തിന്റേതായ വെല്ലുവിളി.

Monday, 16 January 2017
Saturday, 12 November 2016
Wednesday, 9 November 2016
കൊല്ലം അയത്തിൽ ഗുണ്ടാ വിളയാട്ടം കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചു
കൊല്ലം :സാമൂഹിക വിരുദ്ധരുടെ അക്രമത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് മാഹീൻ അയത്തിലിനെ ജില്ലാ ആശുപത്രിയിൽ ബഹു:DCC പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് MP സന്ദർശിക്കുന്നു
.DCC ജനറൽ സെക്രട്ടറി M.M. സജ്ഞീവ് കുമാർ, കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് R.ശശിധരൻ പിള്ളയും യൂത്ത് കോൺഗ്രസ് ഇരവിപുരം അധ്യക്ഷൻ ഷെഫീഖ് കിളികൊല്ലൂർ സമീപം
Wednesday, 12 October 2016
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങൾക്കു എതിരെ പ്രവാസിയുടെ കവിത സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ശക്തമാകുന്നു
ഖത്തർ പ്രവാസി റാഫി കൊല്ലത്തിന്റെ കവിത അന്ന് സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റ് ആകുന്നത്
കണ്ണൂരിന്റെ രക്തക്കളം ഏന് അവസാനിക്കും ഏന് തുടങ്ങി വരികൾ
കണ്ണുനീരിന് വിലയില്ലാത്ത കണ്ണൂരിൽ
ഇനി കൺമണികളെ കൊണ്ട് അന്യ നാട്
തേടി യാത്ര തുടങ്ങണോ അവിടുത്തെ
അമ്മമാർ
ഇനി കൺമണികളെ കൊണ്ട് അന്യ നാട്
തേടി യാത്ര തുടങ്ങണോ അവിടുത്തെ
അമ്മമാർ
ഇനിയും തീരാത്ത രാഷ്ട്രീയ കോമരങ്ങളുടെ
ഉറങ്ങു തുള്ളാട്ടം തുലയ്ക്കുവാൻ
ഇവിടെ ജനം താനെ വേണ്ടി വരും
ഉറങ്ങു തുള്ളാട്ടം തുലയ്ക്കുവാൻ
ഇവിടെ ജനം താനെ വേണ്ടി വരും
കവിയും ചുവപ്പും തമ്മിൽ തള്ളി
പെറ്റമ്മ തൻ കണ്ണുനീർ തുള്ളികൾ
പൊഴിച്ചിടുന്നു പ്രകൃതിപോലും
പെറ്റമ്മ തൻ കണ്ണുനീർ തുള്ളികൾ
പൊഴിച്ചിടുന്നു പ്രകൃതിപോലും
എന്തിന് ഈ ക്രൂരത മനുഷ്യൻ തമ്മിൽ
പച്ച മാംസത്തിൽ തുളച്ചു കയറുന്ന
ഇരുമ്പ് ദണ്ടുകളും കടരകളും ..
പച്ച മാംസത്തിൽ തുളച്ചു കയറുന്ന
ഇരുമ്പ് ദണ്ടുകളും കടരകളും ..
പെണ്ണിന്റെ മനസിനെ കിറി മുറിച്ചിടുന്നു
കുഞ്ഞിന്റെ വിങ്ങലുകൾ കെടുത്തിടുന്നു
അമ്മയുടെ മകനെ കാർന്നു തിന്നുന്നു
പിതാവിന്റെ പൗരുഷവും കെടുത്തിടുന്നു
കുഞ്ഞിന്റെ വിങ്ങലുകൾ കെടുത്തിടുന്നു
അമ്മയുടെ മകനെ കാർന്നു തിന്നുന്നു
പിതാവിന്റെ പൗരുഷവും കെടുത്തിടുന്നു
ഇനിയും തുടരുമോ സാഖകളെ ...
ഇനിയും തുടരുമോ സങ്കികളെ ....
ഇനിയും തുടരുമോ സങ്കികളെ ....
പച്ച മാംസം അരിഞ്ഞു തള്ളൽ കർമ്മം
റാഫി കൊല്ലം
Subscribe to:
Posts (Atom)