Wednesday, 21 September 2016

ഉമ്മൻ ചാണ്ടി







ഉമ്മൻ ചാണ്ടി


കേരളത്തിന്റെപത്തൊൻപതാമത്തെയും ഇരുപതത്തൊന്നാമത്തെയുംമുഖ്യമന്ത്രി
പദവിയിൽ
മേയ് 182011 – മേയ് 20 2016
മുൻഗാമി
പിൻഗാമി
പദവിയിൽ
ഓഗസ്റ്റ് 312004 – മേയ് 182006
മുൻഗാമി
പിൻഗാമി
ജനനം
ഒക്ടോബർ 31, 1943 (വയസ്സ് 72)
കുമരകം,കോട്ടയംകേരളം
ഭവനം
ദേശീയത
രാഷ്ട്രീയപ്പാർട്ടി
ജീവിത പങ്കാളി(കൾ)
മറിയാമ്മ
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമാണ് ഉമ്മൻ ചാണ്ടി (ജനനം: ഒക്ടോബർ 311943).2004-2006, 2011-2016 കാലഘട്ടത്തിൽ ഇദ്ദേഹമായിരുന്നു കേരള മുഖ്യമന്ത്രി. തൊഴിൽ മന്ത്രി (1977-78), ആഭ്യന്തര മന്ത്രി (1982), ധനകാര്യ മന്ത്രി (1991-94), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ഇദ്ദേഹം തുടർച്ചയായി പത്താം തവണയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
ഉള്ളടക്കം
  
·         1ജീവിത രേഖ
·         4ആരോപണങ്ങൾ
·         5അവലംബം
ജീവിത രേഖ
ബാല്യം, യവ്വനം
] 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെൻറ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

Oomman chandy
രാഷ്ട്രീയ പ്രവേശം
കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു.വിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനം. പിൽക്കാല രാഷ്ട്രീയത്തിൽ നിരവധി പ്രഗൽഭരെ സംഭാവന ചെയ്ത ഒരണ സമരത്തിലൂടെയാണ്ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. അന്ന് സെൻറ് ജോർജ്ജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. 1962-63 കാലത്ത് കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന ഇദ്ദേഹം 1964ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള രാഷ്ട്രീയത്തിലെ നിർണ്ണ്ണായക ശക്തിയായി മാറിയ എ.കെ. ആന്റണി - ഉമ്മൻ ചാണ്ടി സഖ്യം തുടങ്ങുന്നത് ഇവിടെ വെച്ചാണ്. 1967ൽ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആന്റണി മാറിയപ്പോൾ ഉമ്മൻ ചാണ്ടി ആ സ്ഥാനത്തേക്ക് അവരോധിതനായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ആന്റണിക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തെത്തി.
നിയമസഭാ ജീവിതം
1970ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആയിരുന്ന എം.ജോർജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011 വർഷങ്ങളിൽ പുതുപ്പള്ളിയിൽ നിന്നു തന്നെ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977ൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ്.[1] 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു.
എൺപതുകളുടെ തുടക്കത്തിൽ കോൺഗ്രസിനുള്ളിൽ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബല നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. രണ്ടു വർഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന മുന്നണി വിട്ട് പ്രവർത്തിച്ചു. 1982ൽ കോൺഗ്രസിൽ മടങ്ങി എത്തിയ ഇദ്ദേഹം നിയമസഭാ കക്ഷി ഉപനേതാവായി. തുടർന്ന് കുറെ വർഷങ്ങൾ അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ ഇദ്ദേഹം യു.ഡി.എഫ്. കൺവീനറായും (1982-86) പ്രവർത്തിച്ചിട്ടുണ്ട്. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. പാർട്ടിക്കുള്ളിൽ കരുണാകരൻ-ആന്റണി വിഭാഗങ്ങൾ തമ്മിലുള്ള ചേരി തിരിവ് ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1994ൽ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസ്ഥാനം രാജി വെച്ചു.[2]
മുഖ്യമന്ത്രി സ്ഥാനം

ദേശീയ ഉപഭോക്തൃ ദിനാഘോഷ ചടങ്ങിന്റെ ഉദ്ഘാടന പ്രഭാഷണം തിരുവനന്തപുരം, 24 ഡിസംബർ 2014
2001ൽ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടി വീണ്ടും യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു. മൂന്നു വർഷത്തിന് ശേഷം ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ. ആന്റണി രാജി വെച്ചു. തുടർന്ന് 2004 ഓഗസ്റ്റ് 31ന് ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 മേയ് വരെ ഈ പദവിയിൽ തുടർന്നു.[3] 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പരാജയപ്പെട്ടതിനെ തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വെക്കുകയുംവി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു. 2011ൽ ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും 2011 മേയ് 18നു് കേരളത്തിന്റെ ഇരുപത്തി ഒന്നാമത് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി രണ്ടാം വട്ടം അധികാരമേൽക്കുകയും ചെയ്തു. പൊതു ഭരണത്തിന് പുറമേ ആഭ്യന്തരം, വിജിലൻസ്, ശാസ്ത്ര-സാങ്കേതികം, പരിതഃസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു. എന്നാൽ പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9ന് ഇദ്ദേഹം വിജിലൻസ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറി.[4]
2012 ഏപ്രിൽ 12ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം തിരുവഞ്ചൂരിന് കൈമാറി. എന്നാൽ മന്ത്രിസഭയിലെ ഈ അഴിച്ചു പണി കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ചില പ്രതിഷേധ സ്വരങ്ങൾക്കിടയാക്കി.[5]
പുരസ്കാരങ്ങൾ
ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തിൽ പബ്ലിക് സർവീസിനു നൽകുന്ന പുരസ്കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു അവാർഡ്.[6] [7][8][9][10][11]
വ്യക്തിജീവിതം
സഹപ്രവർത്തകരുടെയും അനുയായികളുടെയും ഇടയിൽ "ഒ.സി" എന്ന ചുരുക്കപ്പേരുള്ള ഉമ്മൻ ചാണ്ടി നാട്ടുകാരുടെ ഇടയിൽ "കുഞ്ഞൂഞ്ഞ്എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്നു. പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോ ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളെ കോർത്തിണക്കിയെഴുതിയ പുസ്തകത്തിന്റെ പേരും "കുഞ്ഞൂഞ്ഞ് കഥകൾ - അല്പം കാര്യങ്ങളും" എന്നാണ്. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.
അധികാര സ്ഥാനങ്ങൾ
·         2011-2016 - മുഖ്യമന്ത്രി
·         2006-2011 - പ്രതിപക്ഷ നേതാവ്
·         2004 - മുഖ്യമന്ത്രി
·         1991 - യു.ഡി.എഫ്. കൺവീനർ
·         1991 - 1994 - ധനമന്ത്രി
·         1982-1986 - യു.ഡി.എഫ്. കൺവീനർ
·         1982 - ആഭ്യന്തര മന്ത്രി
·         1977-1978 - തൊഴിൽ വകുപ്പ് മന്ത്രി
·         1970-2016 - വരെ നിയമസഭാംഗം - പുതുപ്പള്ളി നിയമസഭാമണ്ഡലം
·         1969 - യൂത്ത് കോൺഗ്രസ് പ്രസിഡന്റ്
·         1967 - കെ.എസ്. യു. പ്രസിഡന്റ്
·         1965 - കെ.എസ്.യു. ജനറൽ സെക്രട്ടറി
·         1962-1963 കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറി
തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പുകൾ [12]
വർഷം
മണ്ഡലം
വിജയിച്ച സ്ഥാനാർത്ഥി
പാർട്ടിയും മുന്നണിയും
പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി
പാർട്ടിയും മുന്നണിയും
2016
ഉമ്മൻ ചാണ്ടി
2011
ഉമ്മൻ ചാണ്ടി
2006
ഉമ്മൻ ചാണ്ടി
2001
ഉമ്മൻ ചാണ്ടി
1996
ഉമ്മൻ ചാണ്ടി
1991
ഉമ്മൻ ചാണ്ടി
1987
ഉമ്മൻ ചാണ്ടി
1982
ഉമ്മൻ ചാണ്ടി
1980
ഉമ്മൻ ചാണ്ടി
1977
ഉമ്മൻ ചാണ്ടി
1970
ഉമ്മൻ ചാണ്ടി
ആരോപണങ്ങൾ
സൗരോർജ തട്ടിപ്പ്
2013ൽ സൗരോർജ തട്ടിപ്പിന് അറസ്റ്റിലായ സരിത എസ്. നായരുമായി മുഖ്യന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പി.എ., ടെന്നി ജോപ്പനെയും ഗൺമാൻ, സലിം രാജിനെയും തൽസ്ഥാനങ്ങളിൽ നിന്നും മാറ്റി. [13] എന്നാൽ പാർലിമെന്റ് തിരഞ്ഞെടുപ്പ് തൻറെ ഭരണത്തിന്റെ വിലയിരുത്തൽ ആകും എന്ന് നേരത്തെ പറഞ്ഞ അദ്ദേഹം, ഇന്ത്യ മുഴുവൻ കോൺഗ്രസ്‌ തകർന്നപ്പോൾ ഇവിടെ വൻ വിജയം നേടി. ഈ ജയം സോളാർ കേസിലെ വിവാദങ്ങൾ ജനം തള്ളിക്കളഞ്ഞു എന്ന വാദത്തിന് തെളിവായി അവതരിപ്പിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]
യു.എൻ. പുരസ്കാരം
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന സമ്പർക്ക പരിപാടിക്ക് ലഭിച്ച ഐക്യരാഷ്ട്ര സഭയുടെ അവാർഡ് രാഷ്ട്രീയമായും വ്യക്തിപരമായും ഉപയോഗപ്പെടുത്തുന്നതിൽ യു.എൻ അതൃപ്തി അറിയിച്ചിരുന്നു. പക്ഷെ ഉമ്മൻ ചാണ്ടി ഒരിക്കലും അത് തനിക്കു ലഭിച്ചതായ്‌ പറഞ്ഞിട്ടില്ല. പ്രവര്ത്തകരും ജനങ്ങളും ഉമ്മൻ ചാണ്ടിയുടെ വിജയം ആയി നാടൊട്ടുക്ക് കൊണ്ടാടി.. [14]

മുൻഗാമി
.കെ. ആന്റണി
പിൻഗാമി
അവലംബം
1.    മുകളിലേയ്ക്ക് "'അതിവേഗം ബഹുദൂരം' അമരത്ത്". മംഗളം. മേയ് 16, 2011.
2.    മുകളിലേയ്ക്ക് "ഇനി ഉമ്മൻ ചാണ്ടി, മാതൃഭൂമി". മാതൃഭൂമി. മാതൃഭൂമി, 2011 മേയ് 16. ശേഖരിച്ചത് ജൂൺ 7, 2011. തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
4.    മുകളിലേയ്ക്ക് "ഉമ്മൻചാണ്ടി വിജിലൻസിന്റെ ചുമതല ഒഴിഞ്ഞു". മാതൃഭൂമി. ഓഗസ്റ്റ് 9, 2011. ശേഖരിച്ചത് ഓഗസ്റ്റ് 9, 2011.
6.    മുകളിലേയ്ക്ക് "യു.എൻ അവാർഡ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിൽ അതൃപ്തി". മാധ്യമം. 08/17/2013. ശേഖരിച്ചത് 08/17/2013.തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate=(സഹായം)
8.    മുകളിലേയ്ക്ക് "Kerala CM Oommen Chandy gets UN public services award". firstpost. 22 മെയ് 2013. ശേഖരിച്ചത് 22 മെയ് 2013.
9.    മുകളിലേയ്ക്ക് "Kerala Chief Minister Oommen Chandy bags UN award for 'mass contact programme'". economictimes. 22 മെയ് 2013. ശേഖരിച്ചത് 22 മെയ് 2013.
14.  മുകളിലേയ്ക്ക് "യു.എൻ അവാർഡ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിൽ അതൃപ്തി". മാധ്യമം. 08/17/2013. ശേഖരിച്ചത് 08/17/2013.തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: 


No comments:

Post a Comment