Tuesday, 27 September 2016

ഞാൻ തന്നെയാണ് പിണറായി തന്നെ കരിങ്കൊടി കാണിച്ചത് :റിങ്കു പടിപ്പുരയിൽ


rinku


ഇന്ന് നിയമസഭയിൽ മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ പറയുകയുണ്ടായി തന്നെ കരിങ്കൊടി കാട്ടിയവർ മാധ്യമങ്ങൾ വിലക്കെടുത്തവരാണെന്ന്‌. അദ്ദേഹത്തെ കരിങ്കൊടി കാട്ടിയത് ഞാനും എന്റെ പാർട്ടി സഹപ്രവർത്തകരുമാണ്. എട്ടാം ക്ലാസ്സുമുതൽ കെ.എസ്.യു വിന്റെ നീലപ്പതാക നെഞ്ചോട് ചേർത്തവനാണ് ഞാൻ. ഈ സർക്കാർ വന്നതിനു ശേഷം ആറ്റിങ്ങൽ നടന്ന ഒരു സംഘർഷ പ്രശ്നവുമായി ബന്ധപ്പെട്ട് കള്ളക്കേസിൽ കുടുക്കി 21 ദിവസത്തോളം ജയിലിൽ കിടക്കുകയുണ്ടായി. കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് ഞാൻ. ഈ ഞാനാണോ സഖാവേ മാധ്യമങ്ങൾ വിലക്കെടുത്ത വ്യക്തി??? നിങ്ങളുടെ നിലനില്പിനായാണ ഇത്  പറഞ്ഞതെങ്കിൽ നിങ്ങൾ പരിഹാസ്യനാവുകയേയുള്ളു...!

ഞാൻ മാത്രമല്ല എന്നോടൊപ്പം ഉണ്ടായിരുന്ന #ജമീർ യൂത്തുകോൺഗ്രസ് മാണിക്കൽ മണ്ഡലം സെക്രട്ടറിയും,,#ഹരി ലോ അക്കാദമി സെൻട്രൽ കെ.എസ്.യു ബ്ലോക്ക്  പ്രസിഡന്റ് ഉം #അജിൻഷാ മന്നനിയ്യ കോളേജ് യൂണിയൻ ചെയർമാനും ആണ്. ഇവരെങ്ങനെയാണ് മാധ്യമങ്ങൾ വിലക്കെടുത്ത വ്യക്തികളാകുന്നത്? 

താങ്കൾക് അടിപതറുന്നത് ഞങ്ങൾ കാണുന്നു...

പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ....

No comments:

Post a Comment